+91 9526043333, 9961043333
Image

കോതാചാര്യൻ

Image

കരിയമുത്തച്ഛൻ

ഓം ശ്രീ വിഷ്‌ണു മായെ നമഃ

പാലക്കാട് ജില്ലയിലെ വള്ളുവനാടൻ പ്രദേശത്ത് ചോറോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തലമുറകളിലൂടെ കൈമാറിവന്ന പുണ്യസങ്കേതം കാളിയാർ മഠം. എല്ലാ മതസ്ഥർക്കും ഒരുപോലെ അനുഗ്രഹം നൽകുന്ന, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന രക്ഷക്കും ശിക്ഷക്കും മുക്തിക്കും ഉടയോനായി ഈ മൂലസ്ഥാനത്ത് സർവ്വശക്തനായി ഒരു പരദേവത.

കൂളിക്കുന്നൻ വനത്തിലെ മലയരാജാവിന്റെ മകളായ സുന്ദരിയായ മായാകൂളിവാകയിൽ ശ്രീ പരമേശ്വരനിൽ ജനിച്ച മായാചാത്തൻ.

ആരേയും മയക്കുന്ന സൗന്ദര്യവും വലതു കൈയ്യിൽ മാന്ത്രികവടിയും പിടിച്ചു ചെമ്പൻ പോത്തിൻ പുറത്തു അനുചരന്മാരായ കരിങ്കുട്ടിയോടും പറക്കുട്ടിയോടും കൂടി ജൈത്രയാത്ര നടത്തുന്ന തേവർക്കിടാത്തമൻ. വിളിച്ചപേക്ഷിക്കുന്നതെന്തും കീഴ്‌മേൽനോക്കാതെ നടത്തി കൊടുക്കുന്ന കുട്ടിച്ചാത്തൻ.

ഭയത്തിൻ്റെ രൂപമായി ശത്രുക്കൾക്കും സാന്ത്വനത്തിൻ്റെ രൂപമായി ഭക്തന്മാർക്കും നിലകൊള്ളുന്ന തീയിലെരിയാത്ത കാറ്റിൽ ഉലയാത്ത വെള്ളത്തിൽ അലിയാത്ത മന്ത്ര തന്ത്ര യന്ത്രങ്ങളിലൂടെ അതിശക്തിയായ ഈ പരദേവത കാളിയാർമഠത്തിലെ പൂർവ്വികന്മാർ കൈമാറിവന്ന് ഇപ്പോഴത്തെ മഠാധിപതിയിലെത്തിനിൽക്കുന്നു.

ഇപ്പോഴും അദൃശ്യ സാന്നിദ്ധ്യത്താൽ നിലകൊള്ളുന്ന ഈ അതിശക്തി കാളിയാർമഠത്തിലെ മഠാധിപതിയുടെ വറുതിപുറത്താണ്.

Read more

മഠാധിപതി

തൃക്കങ്ങോട് കാളിയാർ മഠം ശ്രീ മൂലസ്ഥാനത്തിൽ സർവ്വചരാചരങ്ങൾക്കും രക്ഷകനായി ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി കുടികൊള്ളുന്നു. പ്രപഞ്ചനാഥനായ ശ്രീ പരമേശ്വരന്റെയും മാതാ പാർവ്വതീ ദേവിയുടെയും പുത്രനായി പിറന്ന്, കലിയുഗ ധർമ്മ സംസ്ഥാപനാർഥം നാനാ ജാതി മതസ്ഥരായ മാനവകുലത്തിനും സർവ്വ ദുഃഖ ദുരിത നിവാരണകാരകനായി അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു ശ്രീ വിഷ്ണുമായ സ്വാമി ഭക്തരെ സംരക്ഷിച്ചു പോരുന്നു.. കലികാല ദോഷ നിവർത്തി നൽകി കലികാല ബാധാ ദൃഷ്ടി ദോഷ നിവാരണം നടത്തി അധർമ്മ പീഢദോഷങ്ങളുടെ അന്തകനായും വർത്തിക്കുന്നു. ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ അനുഗ്രഹത്തിന് സജ്ജനങ്ങളായ എല്ലാ വിശ്വാസികളും പാത്രീഭൂതരാകട്ടെ എന്ന് ആശംസിക്കുന്നു...

- കൃഷ്ണൻ (മഠാധിപതി)

നിങ്ങളെ അലട്ടുന്ന ഏതു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം

  • സർവ്വവിധ ബാധോപദ്രവത്താലും നവഗ്രഹദോഷത്താലും നിങ്ങൾക്ക് നാശം സംഭവിച്ചാൽ
  • പൂർവീകരുടെ പാപകർമത്താലും ഗൃഹ ദോഷത്താലും ജീവിതാഭിവൃദ്ധി നഷ്ടപ്പെട്ടാൽ.
  • മുൻജന്മ പാപഫലത്താലും ഗന്ധർവ്വ ദൃഷ്ടിയാലും നിങ്ങൾക്കു മംഗല്യ തടസ്സം നേരിട്ടാൽ.
  • ശത്രു പ്രാർത്ഥനയാലും ദുഷ്ട ശക്തികളാലും നിങ്ങളുടെ കുടുംബ ഭദ്രത തകർന്നാൽ.
  • ശത്രു പ്രാർത്ഥനയാലും വശ്യ ദോഷത്താലും ദാമ്പത്യബന്ധം പിരിയേണ്ടി വന്നാൽ.
  • പിതൃ ശാപത്താലും മനഃശാപത്താലും സന്താന സൗഭാഗ്യം ഇല്ലാതെ വന്നാൽ.
  • ദൃഷ്ടി കലഹം എന്നിവ കാരണം വ്യാപാരവിജയം നഷ്ടപ്പെട്ടാൽ.

പുണ്യ പുരാതനമായ കാളിയാർ മഠം ശ്രീ വിഷ്ണുമായ സ്വാമിയുടെ തിരു സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിച്ചാൽ ശാശ്വത പരിഹാരം ലഭിക്കുന്നു.

Icon

ഹോം

Icon

പ്രശ്നപരിഹാരം

Icon

പൂജ & വഴിപാട്

Icon

പൂജ Online Booking

പൂജ അന്വേഷണം


വാർത്തകൾ

പാലക്കാട് ജില്ലയിലെ വള്ളുവനാടൻ പ്രദേശത്ത് ചോറോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തലമുറകളിലൂടെ കൈമാറിവന്ന പുണ്യസങ്കേതം കാളിയാർ മഠം.

കാളിയാർ മഠത്തിലേക്കുള്ള വഴി

തൃശ്ശൂർ, എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ഷൊർണുർ-ഒറ്റപ്പാലം റൂട്ടിൽ തൃക്കംങ്ങോട് ജംഗ്ഷനിൽ ഇറങ്ങിയും, പാലക്കാടു ഭാഗത്തു നിന്നും വരുന്നവർക്ക് ഒറ്റപ്പാലം- ഷൊർണുർ- പട്ടാമ്പി റൂട്ടിൽ തൃക്കംങ്ങോട് ജംഗ്ഷനിൽ ഇറങ്ങിയും, കാളിയാർ മഠത്തിലെത്താം. റെയിൽ മാർഗ്ഗം എത്തുന്നവർക്ക് ഷൊർണുർ ജംഗ്ഷനിൽ ഇറങ്ങി ഒറ്റപ്പാലം ബസ്സിൽ തൃക്കംങ്ങോട് എത്താവുന്നതാണ്. ഗുരുവായൂർ - പാലക്കാട് റൂട്ടിൽ തൃക്കംങ്ങോട് ജംഗ്ഷനിൽ നിന്ന് മൂന്നു കിലോമീറ്റർ ഉള്ളിലേക്കു മാറിയാണ് പുണ്യ പുരാതനമായ കാളിയാർ മഠം ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രം നിലകൊള്ളുന്നത്.

kaliyar madom calender